മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എരുമേലി സന്ദർശിച്ചു.
എരുമേലി: മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തൻ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ പ്രധാന ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയും സമീപ പ്രദേശങ്ങളും സന്ദർശിച്ചു . ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സന്ദർശനം. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ,കൊച്ചമ്പലം വാവർ പള്ളി, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി.
നാളെ നടക്കുന്ന മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ചും മറ്റുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകുമായിരിക്കും .അവലോകന യോഗത്തിൽ ശബരിമല ഉൾപ്പെടെ മറ്റുള്ള ഉത്സവങ്ങൾക്കും എന്തെങ്കിലും ഇളവുകൾ ഉണ്ടാകുമായിരിക്കും എന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ടും തീർത്ഥാടനവുമായി ബന്ധപ്പെട്ടും കൂടുതൽ കാര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരുമോ എന്നത് ആലോചിക്കുവാനാണ് എരുമേലിയിലെത്തിയത് .
പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ,പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ജില്ലാ കളക്ടറുമായി ചർച്ച നടത്തി .എരുമേലി നൈനാർ ജുമാ മസ്ജിദിലെത്തിയ ജില്ലാ കളക്ടറെ പൊന്നാട നൽകി പി എ ഇർഷാദ് ,നിസാർ പ്ലാമൂട്ടിൽ എന്നിവർ സ്വീകരിച്ചു .ദേവസ്വം എ ഓ സതീശൻ ,ദേവസ്വം മരാമത്ത് ഓവർസീർ ഗോപകുമാർ ,എരുമേലി സൗത്ത് വില്ലജ് ഓഫീസർ ഹാരീസ് ,അസി വില്ലേജ് ഓഫീസർ മുഹമ്മദ് അഷറഫ് ,അയ്യപ്പസേവാസംഘം പ്രതിനിധി അനിയൻ എരുമേലി എന്നിവർ ജില്ലാ കളക്ടറോടൊപ്പം ഉണ്ടായിരുന്നു . .