പൊൻകുന്നത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു

പൊൻകുന്നം : കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ തോമസ്(ബേബി-64) മരിച്ചു.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ കെ.വി.എം.എസ്.കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. സഹോദര പുത്രൻ തോണിക്കുഴിയിൽ ജസ്റ്റിന്റെ സ്‌കൂട്ടറിൽ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ മരുന്നുവാങ്ങാൻ പോയി മടങ്ങവേയാണ് അപകടമുണ്ടായത്. സ്‌കൂട്ടറോടിച്ചിരുന്ന ജസ്റ്റിൻ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ദേശീയപാതയിൽ തുടർച്ചയായ കുഴികളുള്ള ഭാഗത്ത് കുഴിയൊഴിവാക്കി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ കാറിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സകഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടുക്കി പുളിയന്മല സ്വദേശിയായ വീട്ടമ്മയും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ കീഴ്‌മേൽ മറിഞ്ഞ് കാർയാത്രക്കാർക്കും പരിക്കേറ്റിരുന്നു.

ഏലിയാമ്മ(ലൈലമ്മ)യാണ് തോമസിന്റെ ഭാര്യ. മക്കൾ: ബിപിൻ, എബിൻ. മരുമക്കൾ: ആഷ, ജിസ്. സംസ്‌കാരം പിന്നീട്.

error: Content is protected !!