KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം സഹകരണ ബാങ്കിലെ സ്വർണ്ണ പണയ തട്ടിപ്പിലെ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

പൊൻകുന്നം : പൊൻകുന്നം സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് സ്വർണ്ണ പണയ തട്ടിപ്പിലെ പ്രതികളെയും പ്രതികൾക്ക് സഹായം നൽകിയവരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് കാവുംഭാഗം ശാഖയിലേക്ക് ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.രണ്ടാഴ്ച മുൻപാണ് പൊൻകുന്നം സർവീസ് സഹകരണബാങ്ക്
കാവുംഭാഗം ശാഖയിൽ സ്വർണ്ണം പണയം വെച്ച ചെറുവള്ളി സ്വദേശിനിയുടെ പണയ ഉരുപ്പടികൾ അവരുടെ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്നും തട്ടിയെടുത്തത്.
നിരവധി പരാതികൾ ബാങ്കിനെതിരെ ഉയർന്നിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണ സമിതി സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ശ്രീ. ജി.ഹരിലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം അധ്യക്ഷൻ ശ്രീ കെ വി നാരായണൻ,മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. വൈശാഖ്‌. എസ്. നായർ,പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് ബാബു, പാർലമെന്ററി പാർട്ടി നേതാവ് ഗോപി പാറത്തോട്, ഗ്രാമപഞ്ചായത്തംഗം ഉഷ ശ്രീകുമാർ,ഐ. ടി സെൽ കൺവീനർ ജിതിൻ ജയകുമാർ, മണ്ഡലം കമ്മറ്റി അംഗം കെ. പി ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!