KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തമ്പലക്കാട് റോഡിനെച്ചൊല്ലി സംഘർഷം

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലെ മറ്റത്തിൽപ്പാറ-അമ്പിയിൽ- റോഡിനെ ചൊല്ലി തർക്കം സംഘർഷത്തിലേക്കെത്തി. റോഡ് സംബന്ധിച്ച് നിലനിൽക്കുന്ന കേസിൽ കോടതി പഞ്ചായത്തിന്റെ അഭിപ്രായം തേടിയിരുന്നു. റോഡിന്റെ 650 മീറ്റർ ഭാഗം കഴിഞ്ഞുള്ള ഭാഗം മാളിയേക്കൽ രാജൻ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി വെള്ളിയാഴ്ചത്തെ കമ്മിറ്റിയിലും സ്വീകരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വഴിയടച്ച് വെച്ചിരുന്ന കല്ലുകൾ പ്രതിഷേധക്കാർ എടുത്ത് നീക്കുവാൻ ശ്രമിച്ചു. തുടർന്ന് റോഡിൽ രാജൻ തോമസ് റോഡിന് നടുവിലായി ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്തു. തുടർന്ന് പ്രതിഷേധക്കാരും രാജൻ തോമസിന്റെ പണിക്കാരും മറ്റുമായി വാക്കേറ്റവുമുണ്ടായി.

ഇതിനിടെ രാജൻ തോമസിന്റെ പുരയിടത്തിൽ കിടന്നിരുന്ന രണ്ട് കാറുകൾ അടിച്ച് തകർത്തതായും പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. രാത്രി വൈകിയും പ്രദേശത്ത് പോലീസ് കാവൽ തുടർന്നു. കോടതി വിധിവരെ റോഡിൽ ഒന്നും ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!