കാഞ്ഞിരപ്പള്ളി ബൈപ്പാസിനുള്ള ഭൂമി ഏറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും: ഡോ.എൻ. ജയരാജ് എം എൽ. എ

കാഞ്ഞിരപ്പള്ളി: ബൈപ്പാസിനുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ പാലിച്ച് ജനുവരിയിൽ പൂർത്തിയാകുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. സ്ഥലമുടമകൾ ക്ക് നോട്ടിസ് നൽകി പണം നൽകാനുള്ള നടപടി കലക്ടർ തുടങ്ങിയതായും അത് ഈ മാസം തന്നെ പൂർത്തിയാകും. ബൈപ്പാസിനുള്ള തടസങ്ങൾ നീങ്ങി ഉടൻ നിർമ്മാണം ആരംഭിക്കും.

കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡണ്ട് എ എം മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം മുഖ്യ പ്രഭാഷണം നടത്തി.ജോസഫ് ചാമക്കാല, സണ്ണിക്കുട്ടി അഴകംമ്പ്രായിൽ, ജെസി ഷാജൻ, ഷാജി പാമ്പൂരി , സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, തോമസ് വെട്ടുവേലി,ജോളി മടുക്കക്കുഴി, ടി ജെ മോഹനൻ, ഡോ.ബിബിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!