പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉദ്യോഗസ്ഥതല പ്രീ ബഡ്ജറ്റ് മീറ്റിംഗ്
2021-2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രധാന വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തുന്നതിന് നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ് ജില്ലാ മേധാവികളുടെ യോഗം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിളിച്ചു ചേർത്തു.
വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ് കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും വേണ്ടി ചേർന്ന ഉദ്യോഗസ്ഥതല മീറ്റിംഗിൽ ബഡ്ജറ്റുകൾ ഉൾപ്പെടുത്തുന്നതിനുള്ള വികസന പദ്ധതികൾ സംബന്ധിച്ചും ചർച്ച ചെയ്തു. യോഗത്തിൽ വിവിധ ഡിപ്പാർട്ട്മെന്റ്കളെ പ്രതിനിധീകരിച്ച് സർവ്വശ്രീ
തങ്കമണി ജെ(ഡിഇഒ കാഞ്ഞിരപ്പള്ളി), അശ്വതി വിജയൻ (എഡിഎ ഈരാറ്റുപേട്ട), അഭിലാഷ് പി.എ (അസി. ട്രാൻസ്പോർട്ട് ഓഫീസർ, ഈരാറ്റുപേട്ട), വി എസ് സുരേഷ് (അസി. ട്രാൻസ്പോർട്ട് ഓഫീസർ, കാഞ്ഞിരപ്പള്ളി), ബിനു സെബാസ്റ്റ്യൻ (അസി. സ്റ്റേഷൻ ഓഫീസർ ഫയർ ആൻഡ് റെസ്ക്യൂ കാഞ്ഞിരപ്പള്ളി), അനിൽ ജോർജ്(അസി. സ്റ്റേഷൻ ഓഫീസർ ഫയർ ആൻഡ് റെസ്ക്യൂ ഈരാറ്റുപേട്ട ), അനിൽ കുമാർ (ടൗൺ പ്ലാനർ കോട്ടയം), സുധീർ പി. സുകുമാർ (ഡെപ്യൂട്ടി ടൗൺ പ്ലാനർ, കോട്ടയം), ഫെമിൻ ജി. (അസി. എക്സൈസ് ഇൻസ്പെക്ടർ, എരുമേലി), റെജി കൃഷ്ണൻ (പ്രിവന്റീവ് ഓഫീസർ), രാജൻ കെ വി (റ്റിഐഓ കാഞ്ഞിരപ്പള്ളി), ചന്ദ്രൻ പി (റ്റിഐഓ മീനച്ചിൽ), വിദുമോൾ എസ് (എപിഓ-ഐറ്റിഡിപി കാഞ്ഞിരപ്പള്ളി), ശ്രീകുമാർ ജി (ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം), മഞ്ജുള ഒ. ( അസി. എക്സി. എൻജിനീയർ പിഡബ്ല്യുഡി ബിൽഡിംഗ്സ് കാഞ്ഞിരപ്പള്ളി), പ്രസി പി.ഡി (അസി. എക്സി എഞ്ചിനീയർ, പിഡബ്ല്യുഡി റോഡ്സ് കാഞ്ഞിരപ്പള്ളി ), അനീഷ് വി നായർ (എസ്. സി. ഡെവലപ്മെന്റ് ഓഫീസർ, കാഞ്ഞിരപ്പള്ളി), ടി കെ സന്തോഷ് കുമാർ( അസി. എക്സി. എഞ്ചിനീയർ പിഡബ്ല്യുഡി റോഡ്സ് പാലാ),ബിനു ജോസ് (അസി. എക്സി. എഞ്ചിനീയർ മൈനർ ഇറിഗേഷൻ,കോട്ടയം) സിന്ധു കെ കെ,(എക്സി. എഞ്ചിനീയർ മൈനർ ഇറിഗേഷൻ ഡിവിഷൻ കോട്ടയം), ഡോ.സുരേഷ് കെ ജി(ജെഎഎംഒ കോട്ടയം), സുജയ എൻ(എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ കോട്ടയം), ശരത്ത് നാരായണൻ (കേരള വാട്ടർ അതോറിറ്റി, കോട്ടയം), ജയശ്രീ.കെ(ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസർ, പാലാ), അബ്ദുൽ ഷഹീദ് (അഗ്രിക്കൾച്ചറൽ അസി. തീക്കോയി), ദീപു എസ് (അസി. എഞ്ചിനീയർ ഇറിഗേഷൻ കടുത്തുരുത്തി), ശ്രീകല കെ ( അസി. എക്സി. എഞ്ചിനീയർ മൈനർ ഇറിഗേഷൻ കടുത്തുരുത്തി), ജെറിൻ ജോയി(അസി. എഞ്ചിനീയർ മേജർ ഇറിഗേഷൻ കാഞ്ഞിരപ്പള്ളി ), ഡെന്നീസ് ജോസഫ് (അസി. എക്സി. എഞ്ചിനീയർ കെ എസ് ഇ ബി കാഞ്ഞിരപ്പിള്ളി ), ഡോ. സണ്ണി മാത്യു (എ പി ഓ, കാഞ്ഞിരപ്പള്ളി) സിസിലി ജോസഫ് (എക്സി. എഞ്ചിനീയർ പിഡബ്ല്യുഡി ബ്രിഡ്ജസ് കോട്ടയം), ഏലിയാമ്മ അലക്സ് (അസി. എഞ്ചിനീയർ പിഡബ്ല്യുഡി ബ്രിഡ്ജസ് ചങ്ങനാശ്ശേരി), ശ്രീജിത്ത് എസ്( തഹസിൽദാർ മീനച്ചിൽ ), സിബി ജേക്കബ് ( തഹസിൽദാർ ലാൻഡ് റിക്കവറി, കാഞ്ഞിരപ്പള്ളി ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മതിയായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു. വികസനപദ്ധതികൾ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തി അന്തിമ രൂപം നൽകി ധനകാര്യ മന്ത്രിക്ക് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.