കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീരസംഗമം 2021 ശ്രദ്ധേയമായി..

കാഞ്ഞിരപ്പള്ളി: ക്ഷീരമേഖലയുടെ ഉന്നമനത്തിനും ക്ഷീരകർഷകരുടെ ക്ഷേമത്തിനും കോവിഡ് പ്രതിസന്ധി കാലത്തുൾപ്പെടെ സർക്കാർ നല്ലരീതിയിലുള്ള ഇടപെടലുകകളാണ് നടത്തുന്നതെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. മണിമല കരിക്കാട്ടൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീരസംഗമം 2021 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.

ക്ഷീരമേഖലയുടെ വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്ഷീരകർഷകരെ ആദരിക്കലും ജില്ലയിലെ ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നിർമാണ ഉദ്ഘാടനവും നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജെയിംസ് പി. സൈമൺ, ജോണിക്കുട്ടി മഠത്തിനകം, സന്ധ്യ വിനോദ്, തങ്കമ്മ ജോർജുകുട്ടി, കെ.ആർ. തങ്കപ്പൻ, സജിമോൻ പി.സി., രേഖ ദാസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകാരികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസനവകുപ്പ്, ബ്ലോക്കിലെ വിവിധ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്ഷീരസംഗമം 2021 സംഘിപ്പിച്ചത്.
സംഗമത്തിന്‍റെ ഭാഗമായി കന്നുകാലി പ്രദർശനം ക്വിസ്മത്സരം സെമിനാറുകൾ, പൊതുസമ്മേളനം ക്ഷീര വികസന പദ്ധതികളുടെ ധനസഹായവിതരണം, ഡയറി എക്സിബിഷൻ തുടങ്ങിയ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കന്നുകാലി പ്രദർശനം മണിമല പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് പി. സൈമണും സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാജൻ കുന്നത്തും ഉദ്ഘാടനം ചെയ്തു

error: Content is protected !!