KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചിറക്കടവ്: ചിറക്കടവിന് ഇനി ഉത്സവനാളുകൾ . മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയേറി. വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽനിന്ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി സഹകാർമികനായി.

കൊടിയേറ്റിന് ശേഷം ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ നടന്നു. ഗായത്രിവീണ, വായ്പാട്ട്, ലളിതഗാനം എന്നിവ കോർത്തിണക്കിയാണ് സംഗീതവിരുന്ന് ഒരുക്കിയത്. അന്തരിച്ച സോപാനസംഗീതജ്ഞനും വാദ്യകലാകാരനുമായ ചിറക്കടവ് ബേബി എം.മാരാരുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന സോപാനം സാംസ്‌കാരിക കേന്ദ്രമാണ് വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ ഒരുക്കിയത്.

error: Content is protected !!