കാഞ്ഞിരപ്പള്ളിയിൽ കോവിഡ് കത്തിപടരുന്നു.. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 10 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ; പൊൻകുന്നം DYSP ഓഫീസിൽ 7 പേർക്ക് കോവിഡ്, മുണ്ടക്കയം , എരുമേലി പോലീസ് സ്റ്റേഷനുകളിലും, ഹൈവേ പോലീസിലും കോവിഡ്..

കാഞ്ഞിരപ്പള്ളിയിൽ കോവിഡ് കത്തിപടരുന്നു..
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 10 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു ; പൊൻകുന്നം DYSP ഓഫീസിൽ 7 പേർക്ക് കോവിഡ്, മുണ്ടക്കയം , എരുമേലി പോലീസ് സ്റ്റേഷനുകളിൾ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് , പൊൻകുന്നം സ്റ്റേഷനിൽ രണ്ടുപേർക്ക്. ഹൈവേ പോലീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് .. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ ആഗ്രഹിക്കുന്നവർ ഫോൺ വഴിയും, ഇമെയിൽ വഴിയും ബന്ധപ്പെടുവാൻ പോലീസ് അറിയിച്ചു. അത്യവശ്യക്കാർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ മാത്രം പോലീസ് സ്റ്റേഷനിൽ പോവുക.

മണ്ഡലകാല ഡ്യൂട്ടിക്ക് പോയവരിൽ പലർക്കും കോവിഡ് രോഗം ബാധിച്ചിട്ടുണ്ട് . എരുമേലി പേട്ടകെട്ടിലും, ചന്ദനക്കുട ഘോഷയാത്രയിലും പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പങ്കെടുത്തത് . ആ ദിവസങ്ങളിൽ മാസ്ക് വെച്ചവർ ചുരുക്കമാണ് . വിവിധ ദേവാലയങ്ങളിൽ നടക്കുന്ന പെരുന്നാളുകൾ നിരവധിപേർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പങ്കെടുക്കുന്നതും കോവിഡ് പടരുവാൻ കാരണമാകുന്നുണ്ട് .

കോവിഡ് സൗജന്യ പരിശോധനകൾ സർക്കാർ നിർത്തലാക്കിയതോടെ, മേഖലയിലെ കോവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തുവാൻ ഒരു മാർഗ്ഗവുമില്ലാതായിരിക്കുകയാണ് . രോഗലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധന നടത്താതെ സമൂഹത്തിൽ ഇടപഴകി നടക്കുന്നുണ്ട് . മിക്കവാറും മാസ്ക് വച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.. സ്വകാര്യ ലാബിൽ കോവിഡ് പരിശോധനയ്ക്ക് 600 രൂപയോളം നൽകേണ്ടതിനാൽ ചുരുക്കം ചിലർ മാത്രമാണ് പരിശോധയ്ക്ക് എത്തുന്നത് .

error: Content is protected !!