KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടുകയറി ആക്രമണം: ഒരാൾ റിമാൻഡിൽ ; മൂന്നു പേരെ തിരയുന്നു

എരുമേലി: ബന്ധുക്കൾ തമ്മിൽ വിരോധം നിലനിൽക്കെ, അർധരാത്രിയിൽ വീടിനുള്ളിൽ കടന്നുകയറി അക്രമം. വാതിൽ തകർത്ത് വീടിനുള്ളിൽ കയറിവർ നാശം വരുത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എരുമേലി പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീനിപുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും അയൽവാസിയുമായ ശ്രീനിപുരം സ്വദേശി രമേശിനെ(38) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പ്രതിക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേരെ പിടികിട്ടിയില്ലെന്നും പോലീസ് പറയുന്നു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

error: Content is protected !!