ക്ഷീരവർധിനി പദ്ധതി തുടങ്ങി
പൊൻകുന്നം: പൊൻകുന്നം ക്ഷീരവ്യവസായ സഹകരണസംഘവും ക്ഷീരവികസന വകുപ്പും ചേർന്ന് നടത്തിയ ക്ഷീര കർഷക സമ്പർക്ക പരിപാടി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീരവർധിനി പദ്ധതി ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ പ്രസിഡന്റ് എസ്.ദേവദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, മിൽക്ക് സപ്ലൈസ് യൂണിയൻ സെക്രട്ടറി കെ.കെ.സന്തോഷ്‌കുമാർ, ക്ഷീരവികസന ഓഫീസർ ടി.എസ്.ശിഹാബുദീൻ, ടോണി വർഗീസ്, ആർ.എസ്.ദിവ്യാമോൾ എന്നിവർ പ്രസംഗിച്ചു.