KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദുരിതപ്പെരുമഴ : വിഴിക്കിത്തോട്ടിൽ മണിമലയാർ കവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി

വിഴിക്കിത്തോട്: കടവനാൽക്കടവ് പാലത്തിന് സമീപം മണിമലയാർ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. കുറ്റിക്കാട്ടുകടവ് ഭാഗത്താണ് കൃഷിനാശമുണ്ടാക്കി വെള്ളം കയറിയത്. തിങ്കളാഴ്ച വൈകീട്ട് ചെറിയ തോടുകളിലൂടെ മണിമലയാറ്റിലെ വെള്ളം കവിഞ്ഞൊഴുകിയും കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. കടവനാൽക്കടവിൽ ഓലിക്കൽ മണിക്കുട്ടന്റെ വീടിന്റെ താഴത്തെ നിലയിൽ ഞായറാഴ്ച രാത്രി വെള്ളം കയറിയത് ഇതുവരെ താഴ്ന്നിട്ടില്ല. ഇദ്ദേഹത്തിന്റെ രണ്ട് ഇരുചക്രവാഹനം വെള്ളത്തിനടിയിലായിരുന്നു.

error: Content is protected !!