KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുബത്തിന് നവോദയാ യാമ്പു ഏരിയാ കമ്മിറ്റി വീട് നിർമ്മിച്ചു നൽകി.

ഏന്തയാർ : സൗദി അറേബ്യയിലെ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയാ യാമ്പു ഏരിയാ കമ്മിറ്റി പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഏന്തയാർ കുപ്പാഴക്കുഴി മാമ്പുഴക്കൽ സജിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറി.

ഏന്തയാർ : പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ ഓഫീസുകൾ കയറിയാങ്ങാതെ സർക്കാർ സംവിധാനമാകെ ദുരിതമുണ്ടായവരുടെ അടുത്തേക്ക് എത്തിച്ച് പ്രശ്നങ്ങൾ പരിഹരിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
സൗദി അറേബ്യയിലെ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയാ യാമ്പു ഏരിയാ കമ്മിറ്റി പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഏന്തയാർ കുപ്പാഴക്കുഴി മാമ്പുഴക്കൽ സജിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ ദുരിതത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് ഭുമി വാങ്ങുമ്പോൾ സർക്കാരിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി കൊടുത്തതായും മന്ത്രി പറഞ്ഞു.ചടങ്ങിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി.

error: Content is protected !!