KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വന്യജീവി ആക്രമണത്തിൽവളർത്തുനായയെ കാണാതായി 

മുണ്ടക്കയം: പാക്കാനം ഇഞ്ചക്കുഴി ഭാഗത്ത് വലിയവീട്ടിൽ കൃഷ്ണൻകുട്ടിയുടെ വളർത്തുനായയെ കാണാതായി. കടുവയുടെ ആക്രമണമെന്ന് പ്രദേശവാസികൾ. തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. നായയുടെ കുരകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ വലിയൊരു മൃഗം ഓടി മറയുന്നത് കണ്ടു. ഒപ്പം നായയെ കാണാതാകുകയായിരുന്നു.

പ്രദേശത്ത് കൃഷിയിടങ്ങളിൽ ആനകളുടെ ശല്യം വ്യാപകമായിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

error: Content is protected !!