സെമിനാർ നടത്തി

കാഞ്ഞിരപ്പള്ളി സീനിയർ സിറ്റിസൺ ഫോറം  രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  മേരി ക്യൂൻസ് ഹോസ്പിറ്റലുമായി സഹകരിച്ച്  ‘കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ‘ എന്ന വിഷയത്തിൽ സെമിനാർ നടത്തി.  ജില്ലാ പഞ്ചായത്തു മെമ്പർ ജെസി ഷാജൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.   ഫാ. മാർട്ടിൻ മണ്ണനാലിൻറ്റെ അധ്യക്ഷതയിൽ നടത്തിയ സെമിനാറിൽ പിൻറ്റോ സൈമൺ മുഖ്യ പ്രഭാഷണം നടത്തി.  സെൻറ്റ് ഡൊമിനിക്‌സ് കത്തീഡ്രൽ ചർച്ച്‌ ആർച്ചു പ്രീസ്റ്റ് ഫാ.വർഗീസ്  പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.  അഡ്വ. സോണി തോമസ്, അബ്‌ദുൽ ജലീൽ, ഫാ.തോമസ് മതിലകത്ത്, എന്നിവർ ചർച്ചകൾ നയിച്ചു. ബാബു പൂതക്കുഴി, ബെന്നി തോമസ്, പി. എച്ച്. കമാലുദീൻ,  ബി. എ. അബ്ദുൽ റസ്സാക് എന്നിവർ പ്രസംഗിച്ചു

error: Content is protected !!