മി​ക​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​നുള്ള അവാർഡ് കൂവപ്പള്ളി സെന്റ് മേ​രീ​സ് റ​ബേ​ഴ്‌​സ് ഉടമ സണ്ണി ജേക്കബ്ബിന്

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് എം​ബി​എ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ മി​ക​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​ർക്ക് നൽകുന്ന 27-ാമ​ത് ബെർക്ക്മാൻസ് സം​രം​ഭ​ക അ​വാ​ര്‍ഡ് കാ​ഞ്ഞി​ര​പ്പ​ള്ളി സെന്റ് മേ​രീ​സ് റ​ബേ​ഴ്‌​സ് സ്ഥാ​പ​ക​നാ​യ സ​ണ്ണി ജേ​ക്ക​ബി​നു സ​മ്മാ​നി​ച്ചു. കോ​ള​ജി​ലെ പ​ടി​യ​റ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സം​രം​ഭ​ക​നു​മാ​യ ആ​ർ. മാ​ധ​വ് ച​ന്ദ്ര​ന്‍ അ​വാ​ര്‍ഡ് ദാ​നം നി​ര്‍വ​ഹി​ച്ചു.

മി​ക​ച്ച ന​വ​സം​രം​ഭ​ക​ര്‍ക്കാ​യി ന​ല്കു​ന്ന അ​വാ​ര്‍ഡ് കൊ​ച്ചി ലി​ന്‍വേ​യ്‌​സ് ടെ​ക്‌​നോ​ള​ജീ​സ് സ​ഹ​സ്ഥാ​പ​ക​ന്‍ ഫ്രാ​ന്‍സി​സ് ഡേ​വി​സി​നും ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ നാ​ലാം ബാ​ച്ചി​ലെ പൂ​ര്‍വ വി​ദ്യാ​ര്‍ഥി​ക​ളി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​ന്‍ ജി​മ്മി ജോ​സ​ഫി​നും കൈ​മാ​റി.
പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ബി​എ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് വ​ര്‍ഗീ​സ്, ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് മേ​ധാ​വി പ്ര​ഫ. സോ​ണി ജോ​സ​ഫ്, അ​ധ്യാ​പ​ക​നാ​യ ഡോ. ​ബി​ന്‍സാ​യി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

error: Content is protected !!