പാറത്തോട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂ ഡി എഫ് സ്ഥാനാർത്ഥി മിനി സാം വർഗീസ് പാറത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.

യൂഡിഎഫ് നേതാക്കളായ റ്റി എം ഹനീഫ, എ വി വർക്കി അട്ടാറുമാക്കൽ, സിബി നബൂടാകം, സെയിനിലാഹുദ്ദീൻ പി.എം, ജലാൽ പൂതക്കുഴി, വസന്ത് തെങ്ങുംപള്ളി, സുരേന്ദ്രൻ കൊടിത്തോട്ടം, വിപിൻ അറയ്ക്കൽ , ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാലമ്മ ജയിംസ്, ജോൺസി, ബൈജു ചാക്കോ , ഷെജി തേനംമാക്കൽ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

error: Content is protected !!