KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇടക്കുന്നം ഒൻപതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് ന അന്ന ജോസ് (സി പി ഐ) ബുധനാഴ്ച്ച നാമനിർദ്ദേശക പത്രിക നൽകി. പാറത്തോട് പഞ്ചായത്ത് സെക്രട്ടറിക്കാണ് പത്രിക നൽകിയത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു മോഹൻ, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, സി പി ഐ നേതാക്കളായ ഒപിഎ സലാം, മോഹൻ ചേന്ദംകുളം, പി ആർ പ്രഭാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക നൽകിയത്.

error: Content is protected !!