വീട്ടിൽ മരിച്ച നിലയിൽ.
എരുമേലി : വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നയാളെ കിടപ്പുമുറിയിൽ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. കനകപ്പലം വനത്തിറമ്പിൽ വീട്ടിൽ അനിൽകുമാർ (മോനാച്ചൻ – 42) നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു. മാതാപിതാക്കളുടെ മരണശേഷം അനിൽകുമാർ മാത്രമായിരുന്നു വീട്ടിൽ. എരുമേലി പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.