KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വയോധികൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ.

എരുമേലി : കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപം കടത്തിണ്ണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ശ്രീനിപുരം സ്വദേശി ചന്ദ്രൻപിള്ള (72) യെയാണ്   മരിച്ച നിലയിൽ കണ്ടത്. ഇന്നലെ  രാവിലെയാണ് സംഭവം. ഭാര്യയും മക്കളുമായി വർഷങ്ങളായി അകന്നുകഴിഞ്ഞിരുന്ന ചന്ദ്രൻ പിള്ള എരുമേലി ടൗണിൽ ആക്രി പെറുക്കിയായിരുന്നു ഉപജീവനം. കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം. എരുമേലി പോലിസ്     സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

error: Content is protected !!