KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വഞ്ചിച്ചിട്ടില്ല :  തുമരംപാറ വാർഡ് അംഗം.

എരുമേലി : സ്വതന്ത്രനായി തുമരംപാറ വാർഡിൽ മത്സരിച്ച് ജയിക്കാൻ സഹായങ്ങളുമായി തനിക്കൊപ്പം നിന്ന ആരെയും വഞ്ചിച്ചിട്ടില്ലെന്ന് വാർഡ് അംഗം ബിനോയ്‌ ഇലവുങ്കൽ അറിയിച്ചു. സ്വതന്ത്രനായി മത്സരിച്ച തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാൻ നിയമപ്രകാരം സാധിക്കില്ല. എങ്കിലും കേരള കോൺഗ്രസ്‌ എമ്മി ൽ ഇവർ ചേരുന്നതിന് താൻ പിന്തുണ നൽകിയിരുന്നു. പഞ്ചായത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ താൻ പിന്തുണച്ചത് എൽഡിഎഫി ൽ നിന്നുണ്ടായ തിരിച്ചടി മൂലമാണ്. ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം വാർഡിൽ യോഗത്തിൽ പ്രവർത്തകരെ അറിയിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിൽ യുക്തമായ നിലപാട് സ്വീകരിക്കാൻ യോഗം തനിക്ക് അനുമതി നൽകുകയും ചെയ്തതാണ്. വാസ്തവം ഇതായിരിക്കെ അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്  വഞ്ചന ആണെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിനോയ്‌ ഇലവുങ്കൽ പറഞ്ഞു.

error: Content is protected !!