KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വതന്ത്രൻ വഞ്ചിച്ചെന്ന് അണികൾ

.എരുമേലി :  പഞ്ചായത്തിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ എതിർക്കുമെന്നും ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്നും വാക്കുനൽകിയ സ്വതന്ത്ര അംഗം ബിനോയി ഇലവുങ്കൽ വാഗ്ദാനലംഘനം നടത്തിയെന്നും, തുമരംപാറ വാർഡിൽ ബിനോയിക്കൊപ്പം നിന്ന പ്രവർത്തകരെ വഞ്ചിച്ചുവെന്നും കേരള കോൺഗ്രസ് (എം) തുമരംപാറ വാർഡ് കമ്മറ്റി യോഗം. ലില്ലിക്കുട്ടി ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലായിരുന്നു പ്രവർത്തകർ ആരോപണം ഉന്നയിച്ചത്. യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സഖറിയഡോമനിക് ചെമ്പകത്തുങ്കൽ, ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ സുശീൽകുമാർ, ഐ റ്റി സെക്രട്ടറി അരുൺകുമാർ പുത്തൻപുരക്കൽ, സുരേഷ് ബാബു, അശോകൻ പതാലിൽ, യൂത്ത് ഫ്രണ്ട് വാർഡ് പ്രസിഡന്റ്‌ ലിജു ജോർജ്, അഫ്സൽ കുഴിക്കാട്ടിൽ, ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.. എൽഡിഎഫ് മുന്നണിക്കൊപ്പം വാർഡിലെ മുഴുവൻ കേരള കോൺഗ്രസ് (എം) പ്രവർത്തകരും ഉറച്ചുനിൽക്കുമെന്ന് വാർഡ് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!