KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിലെ രാഹുൽ ഗാന്ധിയും “അയോഗ്യൻ”

എരുമേലി : വയനാട്  രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ  അപരൻ എന്ന പരിവേഷത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി 2196 വോട്ടുകൾ നേടിയ എരുമേലി മുട്ടപ്പള്ളി സ്വദേശി രാഹുൽ കൊച്ചാപ്പി എന്ന കെ ഇ രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കാത്തതിന്റെ പേരിലാണ് അയോഗ്യത പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്കെതിരെയാണെന്നുള്ള പരാമർശം സംബന്ധിച്ച് കോടതി വിധിയെ തുടർന്ന് കഴിഞ്ഞയിടെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യത പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത്. 2019 ലെ ലോക സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എരുമേലി സ്വദേശി രാഹുൽ ഗാന്ധിക്ക് 2021 സെപ്റ്റംബർ 13 മുതൽ 2024 സെപ്റ്റംബർ 13 വരെയാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിരിക്കുന്നത്.

error: Content is protected !!