എരുമലി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 12-ന്

എരുമേലി : യു.ഡി.എഫ്. നൽകിയ അവിശ്വാസത്തിലൂടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായ എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പുതിയ പ്രസിഡന്റ് , വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏപ്രിൽ 12-ന് നടത്തുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമായി.

12 – ന് രാവിലെ 11-ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.എൽ.ഡി.എഫിന് ഭരണം ലഭിച്ച എരുമേലി ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞ 28- ന് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽ.ഡി.എഫിന് നഷ്ടമാവുകയായിരുന്നു

error: Content is protected !!