KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മൂന്ന് സ്കൂൾ കെട്ടിടങ്ങൾ ഏപ്രിൽ 13 ന് ഉദ്ഘാടനം ചെയ്യും.

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുണ്ടക്കയം,കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലായി നിർമ്മാണം പൂർത്തീകരിച്ച മൂന്ന് ഗവൺമെന്റ് സ്കൂൾ കെട്ടിടങ്ങൾ പതിമൂന്നാം തീയതി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌യും.

മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഒരുകോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ലബോറട്ടറി കെട്ടിടവും, അതിനോടനുബന്ധമായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് രണ്ടുകോടി രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ സ്കൂൾ കെട്ടിടം മൂന്നുമണിക്കും, കൊമ്പുകുത്തി ട്രൈബൽ ഗവൺമെന്റ് ഹൈസ്കൂളിന് രണ്ടു കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം നാലു മണിക്കും മന്ത്രി ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടന സമ്മേളനങ്ങളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ യോഗങ്ങളിൽ ആശംസകൾ അർപ്പിക്കും. ഉദ്ഘാടനങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് സ്വാഗത സംഘ രൂപീകരണ യോഗങ്ങൾ ഇന്ന് രാവിലെ 11 ന് മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും, 12 മണിക്ക് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിലും, 12:30ന് കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലും ചേരുമെന്നും എം.എൽ.എ അറിയിച്ചു.

error: Content is protected !!