KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൊമ്പുകുത്തി ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം 13-ന് 

മുണ്ടക്കയം: കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 13-ന് മഉദ്ഘാടനം ചെയ്യുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു. രണ്ടുകോടി ചെലവഴിച്ചാണ്‌ കെട്ടിടം പണിതത്. വൈകീട്ട് നാലിന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു വിശിഷ്ടവ്യക്തികളെ ആദരിക്കും.പനയ്ക്കച്ചിറയിലും രണ്ടുകോടി രൂപയുടെ പുതിയ കെട്ടിടനിർമാണം പൂർത്തിയാക്കിയതായി എം.എൽ.എ. അറിയിച്ചു. മുരിക്കുംവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും ഒരുകോടി രൂപയുടെ സയൻസ് ലാബ് നിർമിച്ചു. 30 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണ ഭിത്തിയും പൂർത്തിയാക്കി. കുഴിമാവ് ഗവ. ഹൈസ്കൂൾ, ഇടക്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.കെ. സുധീർ, ഇ.കെ. മധു, വി.പി. മിനി തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!