KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ 

രതീഷ്‌

മുണ്ടക്കയം: വീട്ടമ്മയെ ആക്രമിച്ച കേസിൽ മുണ്ടക്കയം പത്തുസെന്റ് കോളനി നടുവിലെത്ത് രതീഷിനെ (30) മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തു. 

ഇയാൾ വീട്ടമ്മയുടെ വീട്ടുവളപ്പിൽ മാലിന്യം ഇട്ടത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ചീത്തവിളിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. 

മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ. പി.എസ്. അനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.

error: Content is protected !!