KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ചില പ്രദേശങ്ങളിൽ ഇനി പത്ത് ദിവസം ജലവിതരണം മുടങ്ങും.

എരുമേലി : ജലവിതരണ പൈപ്പുകളിലും, ടാങ്കുകളിലും നടക്കുന്ന അറ്റകുറ്റപ്പണികൾ മൂലം എരുമേലി ടൗൺ പരിസരങ്ങളിൽ ചില പ്രദേശങ്ങളിൽ തുടർച്ചയായി പത്ത് ദിവസം വരെ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി മുണ്ടക്കയം സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു. പൊരിയന്മലയിൽ ടാങ്കിൽ അറ്റകുറ്റപ്പണികൾ മൂലം ഭാഗികമായി വിതരണമുണ്ടാകും.

കരിമ്പിൻതോട് – എരുമേലി സമാന്തര പാതയുടെ നിർമാണം നടക്കുന്നതിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണികൾ അടിയന്തിരമായി ചെയ്തു തീർക്കുന്നതിനാൽ കനകപ്പലം ടാങ്കിൽ നിന്നുള്ള ജല വിതരണം പത്ത് ദിവസം കഴിഞ്ഞ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതുവരെ ഈ ടാങ്കിൽ നിന്നും ജലവിതരണമുണ്ടാകില്ല.

error: Content is protected !!