ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു; ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളി : ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.45 ന് വിഴിക്കത്തോട് സ്വദേശിയായ ചെത്തിമറ്റത്തിൽ വീട്ടിൽ രാമചന്ദ്രൻ ഓടിച്ചു വന്നിരുന്ന ആൾട്ടോ കാറിന്റെ എൻജിൻ ഭാഗത്തിന് അപ്രതീക്ഷിതമായി തീ പിടിച്ചു.

ഉടൻതന്നെ വണ്ടി നിർത്തി, സമീപത്തുള്ള വീട്ടിൽ നിന്നും വെള്ളമെടുത്ത് തീ അണച്ചു . വാഹനത്തിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

error: Content is protected !!