KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തടിലോറി വൈദ്യുതി ലൈനിൽ ഉടക്കി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞു

കാഞ്ഞിരപ്പള്ളി : ചിറക്കടവ് വിഴുക്കിതോട് പാതയിൽ ചിറക്കടവ് പള്ളിപ്പടിക്ക് സമീപം തടി ലോറി വൈദ്യുതി ലൈനിൽ ഉടക്കി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.

അമിത ലോഡ് കയറ്റി വന്ന തടിലോറിയുടെ മുകൾ ഭാഗം വൈദ്യുതി ലൈനിൽ ഉടക്കിയതിനെ തുടർന്ന് ലൈൻ പൊട്ടി പോസ്റ്റ് ഒടിഞ്ഞ് വീഴുകയും ചെയ്തു.വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.

error: Content is protected !!