KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുവള്ളി എസ്റ്റേറ്റിന് സമീപം പുലിയെ കണ്ടെന്ന് കർഷകൻ ; അത് കാട്ടുപൂച്ചയായിരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ..

എരുമേലി : റബർ ടാപ്പിംഗിനിടെ പുലിയെ കണ്ടെന്ന് കർഷകൻ. കാരിത്തോട് ചെരുവിൽ ജോണി ആണ് പുലിയെ കണ്ടെന്ന് അറിയിച്ചത്. വ്യാഴാഴ്ച രാവിലെ ചെറുവള്ളി എസ്റ്റേറ്റിന് സമീപം പഞ്ചതീർത്ഥ പരാശക്തി ക്ഷേത്രത്തിന് അടുത്ത് നടുവത്തറ ചെറിയാന്റെ റബർ തോട്ടത്തിൽ വെച്ചാണ് പുലിയെ കണ്ടതെന്നും താൻ പിന്തിരിഞ്ഞ് ഓടി രക്ഷപെട്ടെന്നും ജോണി പറഞ്ഞു.

എന്നാൽ പുലിയെ കണ്ടെന്നുള്ള വെളിപ്പെടുത്തലിൽ വ്യക്തത ഇല്ലെന്ന് സ്ഥലത്ത് അന്വേഷണം നടത്തിയ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ അറിയിച്ചു. കാട്ടുപൂച്ചയെ കണ്ട് പുലി ആണെന്ന് തെറ്റിധരിച്ചതാകാമെന്ന് റേഞ്ച് ഓഫിസർ പറയുന്നു.

error: Content is protected !!