കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവേശേനോത്സവം

കാഞ്ഞിരപ്പള്ളി : പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന പ്രവേശേനോത്സവം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷം സ്കൂളിൽ ചേർന്ന കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

ഗ്രാമ പഞ്ചായത്തംഗം പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ , ഹെഡ്മാസ്റ്റർ വി. കെ.സൈനുദ്ദീൻ ,പി.ടി.എ പ്രസിഡന്റ് കെ.സജി, പി.ആർ.സജി, റൈഹാന മുജീബ്, ഫസീലാ സലാം, പി.ഇന്ദിര, ജെയ്സൺ തോമസ്, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!