വീണ്ടും പൂക്കാലം ; തുമരംപാറയിലെ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ പുതിയതായി 65 കുട്ടികൾ..

എരുമേലി : കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ആവേശത്തിൽ തുമരംപാറയിലെ ഗവ. ട്രൈബൽ എൽ പി സ്കൂൾ. ഇന്നലെ പ്രവേശനോൽസവത്തിൽ എത്തിയത് 65 കുട്ടികൾ. ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ ഒരു കാലത്ത് കുട്ടികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി അത് പഴങ്കഥയായി. കുട്ടികൾ കുറഞ്ഞ് അടച്ചു പൂട്ടലിന്റെ വക്കിൽ വരെ എത്തിയിരുന്നു. ഇത്തവണത്തെ അവധിക്കാലത്ത് വീടുകൾ കയറി ഇറങ്ങി നടത്തിയ ബോധവൽക്കരണമാണ് ഇപ്പോൾ കുട്ടികൾ വർധിക്കുന്നതിൽ എത്തിയത്. ഇന്നലെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ ഇലവുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അനിത സുരേഷ്, പഞ്ചായത്ത്‌ അംഗം പ്രകാശ് പള്ളിക്കൂടം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!