പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  പ്രതിഭാ പുരസ്കാര വിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

കാഞ്ഞിരപ്പള്ളി :
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ  നടന്നുവരുന്ന  വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ  ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പ്രതിഭാ പുരസ്കാരവും, 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് എംഎൽഎ  എക്സലൻസ് അവാർഡും നൽകുന്നു. ജൂലൈ പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പൊടിമറ്റത്തുള്ള  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്   കോളേജ് ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ വി.  വിഘ്നേശ്വരി ഐഎഎസ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, 100% വിജയം കൈവരിച്ച സ്കൂളുകൾക്കുമുള്ള  അവാർഡുകൾ വിതരണം ചെയ്യും.

ചടങ്ങിൽ മുൻ എംഎൽഎ കെ.ജെ തോമസ്  മുഖ്യപ്രഭാഷണം നടത്തുകയും,കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് സ്വാഗതം ആശംസിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ടീച്ചർ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ , ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ,  പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്,  കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ,  തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, തീക്കോയി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്,  എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,  കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലാ ഓഫീസർ രാകേഷ് ഇ.റ്റി. കെ.എ.എസ്, ഉപജില്ല ഓഫീസർ ഷൈലജ പി എച്ച് , ഈരാറ്റുപേട്ട  ഉപജില്ല ഓഫീസർ ഷംല ബീവി സി. എം,  ജില്ലാ ആസൂത്രണ സമിതി അംഗം  കെ.രാജേഷ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും  . അഡ്വ. സാജൻ കുന്നത്ത്, കെ.ജെ തോമസ് കട്ടയ്ക്കൽ ,ഡയസ് മാത്യു കോക്കാട്ട് , കെ.കെ ശശികുമാർ,  ടി രാജൻ,  ജോണിക്കുട്ടി മഠത്തിനകം, കെ. പി സുജീലൻ ,  ചാർലി കോശി, ബാബു ടി ജോൺ,  ഡൊമിനിക് കല്ലാട്ട്, എം.ജി സുജ, പി എ ഇബ്രാഹിംകുട്ടി, ആർ ധർമ്മകീർത്തി,  നോബി ഡൊമിനിക്, ഡോ. മാത്യു കണമല ,  നിയാസ് എം എച്ച്,  അഭിലാഷ് ജോസഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 800 ഓളം കുട്ടികൾക്കും,  100% വിജയം കൈവരിച്ച  അമ്പതോളം സ്കൂളുകൾക്കുമാണ് ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുന്നത്.

error: Content is protected !!