KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല സമ്മേളനം

പൊൻകുന്നം :ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല സമ്മേളനം കൊടിയേരി ബാലകൃഷ്ണൻ നഗറിൽ (മഹാത്മാഗാന്ധി ടൗൺ ഹാൾ)നടന്നു. ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ പ്രസിഡൻ്റ് എസ്.സുധീഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് സഞ്ജയ് വിഷ്ണു അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം വാഴൂർ ഏരിയ കമ്മിറ്റിയംഗം ഐ.എസ്.രാമചന്ദ്രൻ,സി.പി.ഐ.എം പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം,ജില്ലാ കമ്മിറ്റിയംഗം ശ്രീകാന്ത്.പി.തങ്കച്ചൻ, ബ്ലോക്ക് കമ്മറ്റിയംഗം റോബിൻ വർഗീസ്,

സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.കെ.സന്തോഷ് കുമാർ,കെ.ടി.സുരേഷ്, ഒ.എം. എ.കരിം,ബി.രവീന്ദ്രൻ നായർ,വി.ഡി.റെജി കുമാർ,എസ്.ദേവദാസ് എന്നിവർ പ്രസംഗിച്ചു.മേഖലാ സെക്രട്ടറി പി.എസ്.ശ്രീജിത്ത് റിപ്പോർട്ടും ബ്ലോക്ക് പ്രസിഡൻ്റ് എസ്.ദീപു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.രോഹിത് അജയകുമാർ,

അനുശോചന പ്രമേയവും,എസ്.അക്ഷയ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.പി.എം. മിഥുൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: എസ് അക്ഷയ് (പ്രസിഡൻ്റ്),സഞ്ജയ് വിഷ്ണു(സെക്രട്ടറി) പി.എം.മിഥുൻ(ട്രഷറർ).

error: Content is protected !!