KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് മർദ്ദിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ക്ലാസില്‍ സംസാരിച്ച സഹപാഠിയുടെ പേരെഴുതി അധ്യാപകന് നല്‍കിയതാണ് പ്രകോപനകാരണമെന്നാണ് പരാതിയില്‍ പറയുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂൾ വിദ്യാര്‍ഥിയെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പള്ളി കഴിഞ്ഞ് മടങ്ങി വരവെയാണ് മര്‍ദ്ദിച്ചത്. മറ്റ് സകൂളിലും പഠിക്കുന്ന സുഹൃത്തുക്കളായ വിദ്യാര്‍ഥികളെ വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുപ്പതോളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവ് കാഞ്ഞിരപള്ളി പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.

error: Content is protected !!