KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ട സംഭവത്തിൽ എൽ ഡി എഫ് പമ്പ വനപാലക ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

കോരുത്തോട് : ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ട പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കോരുത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പ വനപാലക ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി പി ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ശുഭേഷ് സുധാകരൻ ധർണ്ണ ഉദ്‌ഘാടനം ചെയ്തുതു. സി പിഐ എം കോരുത്തോട് ലോക്കൽ സെക്രട്ടറി പി കെ സുധീർ, വി എൻ പീതാoബരൻ, കെ സി ജോർജുകുട്ടി, എൻ വി ഗിരീഷ് കുമാർ, കെ എൻ രാജേഷ്, സി കെ മോഹനൻ, കെ ടി പ്രമദ്, കെ ബി രാജൻ, തോമസ് മണികുമ്പുക്കൽ, സെബാസ്റ്റൻ എന്നിവർ സംസാരിച്ചു. മൂക്കംപെട്ടി ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

error: Content is protected !!