കാഞ്ഞിരപ്പള്ളി താലൂക്കിൽ സെൽഫ് എന്യൂമറേഷന് തുടക്കം.
കാഞ്ഞിരപ്പള്ളി താലൂക്കിൽ സെൻസസിന്റെ ആദ്യ ഘട്ടമായി സെൽഫ് എന്യൂമറേഷനു തുടക്കമായി. 2011ന് ശേഷം നടത്തുന്ന സെൻസസ് കൂടിയാണിത്. പരിപാടിയുടെ ഭാഗമായി താലൂക്കിലെ എല്ലാ ജീവനക്കാരും സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. സെന്റ് ഡൊമിനിക്സ് സ്കൂളിൽ സെൽഫ് എന്യൂമറേഷൻ ക്വിസ് മത്സരവും വിദ്യാർഥികളുടെ ഫ്ലാഷ് മോബും നടത്തി. അസിസ്റ്റന്റ് ജില്ലാ സെൻസസ് ഓഫിസർ ഹണി ജെ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ അനീഷ് ഈപ്പൻ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി തഹ സിൽദാർ ജെ.സിജു, എൽ. തഹസിൽദാർ ജെ.താജുദ്ദീൻ, ഡപ്യൂട്ടി തഹസിൽദാർ ബി നോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു..

