KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചേനപ്പാടി റൂട്ടിൽ ബസ് ചാർജ് തോന്നുംപടി.

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി – ചേനപ്പാടി റൂട്ടിൽ സ്വകാര്യ ബസ്സുകൾ തോന്നുംപടി ബസ് ചാർജ് ഈടാക്കുന്നു.  നിലവിലുള്ള 18 രൂപ ചാർജിന് പകരം 20 മുതൽ 25 രൂപ വരെ ഈടാക്കുന്നതായിട്ടാണ് പരാതി. കാഞ്ഞിരപ്പള്ളി മണിമല റോഡിൽ പണി നടക്കുന്നതിനാൽ ടി ബി റോഡുവഴി തിരിച്ചു വിട്ടിരിക്കുന്നത് കാരണം പറഞ്ഞാണ് അധിക നിരക്ക് ഈടാക്കു ന്നത്. ഇതേ ചൊല്ലി ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ പലപ്പോഴും തർക്കമുണ്ടാകാറുണ്ട്. യാത്രക്കാർ മോട്ടോർ വാഹന വകുപ്പിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്.

error: Content is protected !!