KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്ക്.

മുണ്ടക്കയം: വണ്ടൻപതാൽ – കോരുത്തോട് റോഡിൽ വനമേഖലയിൽ പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ തട്ടി ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. മടുക്ക  ഇടത്തറ വീട്ടിൽ സുരേഷ് (54) നാണ് പരുക്കേറ്റത്.
വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം വനത്തിനുള്ളിൽ വച്ചായിരുന്നു അപകടം നടന്നത്. സുരേഷ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ റോഡിലേക്ക് പൊട്ടിക്കിടന്ന കെ.എസ്.ഇ.ബിയുടെ ലൈനിൽ തട്ടുകയായിരുന്നു. പരുക്കേറ്റ സുരേഷിനെ ഉടൻ തന്നെ മുണ്ടക്കയം എം.എം.റ്റി  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

error: Content is protected !!