KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാ തുറന്നു ഓടകൾ

കാഞ്ഞിരപ്പള്ളി∙ ടൗണിൽ ദേശീയപാതയോരത്തെ മൂടിയില്ലാത്ത ഓടകൾ അപകടക്കെണിയൊരുക്കുന്നു. ദേശീയപാത 183ന്റെ വശങ്ങളിലെ ഓടകളുടെ മീതെ പലയിടങ്ങളിലും കോൺക്രീറ്റ് സ്ലാബിട്ടു മൂടിയിട്ടില്ല. മഴ പെയ്താൽ മലിനജലം കെട്ടിക്കിടന്ന് ഓടകളിൽ നിന്ന് ദുർഗന്ധവും വമിക്കും. ഓടകൾക്കു മീതെ സ്ഥാപിച്ച സ്ലാബുകൾ പലതും തകർന്നത് കാൽനട യാത്രികർക്ക് അപകട ഭീഷണിയുമായി.

കുരിശുങ്കൽ ജംക്‌ഷനിലെ വളവിലും മിനി സിവിൽ സ്റ്റേഷനു മുൻപിലും ഓടകൾ തുറന്നു കിടക്കുന്നു. ഒരു വർഷം മുൻപ് ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ തകർന്ന സ്ലാബിനിടയിൽ കാൽ കുടുങ്ങി യുവതിക്കു പരുക്കേറ്റിരുന്നു. ടൗണിലെ ഓടകളുടെയും നടപ്പാതകളുടെയും മീതെ സ്ലാബുകൾ സ്ഥാപിച്ച് കാൽനടയാത്ര സുരക്ഷിതമാക്കണമെന്ന് ആവശ്യമുയർന്നു.

error: Content is protected !!