KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് സ്‌കൂട്ടറിൽ ഇടിച്ച കാർ കീഴ്‌മേൽ മറിഞ്ഞു; മൂന്നുപേർക്ക് സാരമായ പരിക്ക്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം കെ.വി.എം.എസ്.കവലയിൽ സ്‌കൂട്ടറിലിടിച്ച കാർ കീഴ്‌മേൽ മറിഞ്ഞു. സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കും കാർ യാത്രക്കാരിക്കും പരിക്കേറ്റു. കാർ യാത്രക്കാരായ മറ്റ് നാലുപേർക്ക് നിസ്സാര പരിക്കുണ്ട്.

സ്‌കൂട്ടർ യാത്രക്കാരായ പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ ജെസ്റ്റിൻ(20), ബന്ധു തോണിക്കുഴിയിൽ ബേബിച്ചൻ(59) എന്നിവർക്കും കാറിലുണ്ടായിരുന്ന ഇടുക്കി പുളിയന്മല ഹിൽടോപ്പ് വലിയ അയ്യത്ത് അനീസയ്ക്കുമാണ് സാരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.15-നായിരുന്നു അപകടം.

ബേബിച്ചനും ജെസ്റ്റിനും പൊൻകുന്നം അരവിന്ദ ആശുപത്രിയിലെത്തി സ്‌കൂട്ടറിൽ മടങ്ങുകയായിരുന്നു. അനീസ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് മടങ്ങവേയാണ് ഇവരുടെ കാർ സ്‌കൂട്ടറുമായി ഇടിച്ചത്. കാറിലുണ്ടായിരുന്ന വലിയ അയ്യത്ത് മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാദിഖ്, അൻസാരി, സുൽഫിക്കർ എന്നിവരാണ് ചെറിയ പരിക്കുകളോടെ രക്ഷപെട്ടത്

error: Content is protected !!