KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതിപോസ്റ്റിൽ തൂങ്ങിമരിക്കാൻ ശ്രമം

കാഞ്ഞിരപ്പള്ളി: കെ.കെ.റോഡരികിൽ വൈദ്യുതിപോസ്റ്റിൽ കയറിൽതൂങ്ങി അജ്ഞാതൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ദേശീയപാത 183-ൽ പഞ്ചായത്ത് ഓഫീസിനു സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ഇയാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവംകണ്ട നാട്ടുകാർ കയർ മുറിച്ച് ഇയാളെ താഴെയിറക്കി. ഉടൻ സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജിലേക്കു മാറ്റി. അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.

error: Content is protected !!