ബേക്കർ സ്ഥാപിച്ച സ്കൂളിനെ പ്രളയം വിഴുങ്ങി

  

വെള്ളം കയറിയ കൂട്ടിക്കൽ സി.എം.എസ്. എൽ.പി. സ്‌കൂളിലെ ഉപകരണങ്ങൾ വൃത്തിയാക്കുന്നു 

കൂട്ടിക്കൽ: പ്രളയം കയറിയൊഴുകി കൂട്ടിക്കൽ സി.എം.എസ്. എൽ.പി. സ്‌കൂളിലെ സർവതും നശിച്ചു. സ്‌കൂളിലെ അഡ്മിഷൻ രജിസ്റ്റർ അടക്കമുള്ള മുഴുവൻ രേഖകളും പ്രളയത്തിൽ നശിച്ചു. പുല്ലകയാറിനടുത്താണെങ്കിലും സ്‌കൂൾ സ്ഥാപിതമായി 132 വർഷത്തിനിടെ ആദ്യത്തെ സംഭവമാണിത്. സ്‌കൂളിലെ മേൽക്കൂരയോടൊപ്പം വെള്ളം പൊങ്ങിയിരുന്നു.

ഡി.സി.സി. യായി പ്രവർത്തിച്ചിരുന്ന സ്‌കൂളിലെ ബെഞ്ചും ഡെസ്‌കും പുറത്തിട്ടിരിക്കുകയായിരുന്നു. ഇവ പലതും ഒലിച്ചുപോയി. കൂട്ടിക്കൽ മേഖലയിലെ ആദ്യ സ്‌കൂളുകളിൽ ഒന്നാണിത്. ഹെന്റി ബേക്കർ ജൂനിയർ 1889-ൽ സ്ഥാപിച്ച സ്‌കൂളിനെ, ആദ്യമായിട്ടാണ് ഇത്ര വലിയ വെള്ളപ്പൊക്കം ബാധിക്കുന്നത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും രേഖകളും വെള്ളവും ചെളിയും കയറിയ നിലയിലാണ്. എല്ലാം ഇനി ഒന്നിൽനിന്ന് തുടങ്ങണമെന്ന് പ്രഥമാധ്യാപിക സൂസൻ തോമസ് പറയുന്നു.

error: Content is protected !!