മണിമലയിൽ പെട്രോൾ പമ്പും റേഷൻ കടകളും പ്രവർത്തനമാരംഭിച്ചു
മണിമല: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മൂങ്ങാനിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് റേഷൻ കടകൾ മണിമല സെൻട്രൽ ജങ്‌ഷന് സമീപമുള്ള കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തനമാരംഭിക്കാൻ നടപടിയായി. മാവേലി സ്റ്റോറിലും ഞായറാഴ്ച കുറെ സാധനങ്ങൾ എത്തിച്ചു. രണ്ട് ദിവസത്തിനകം പ്രവർത്തനമാരംഭിക്കും.
പെട്രോൾ പമ്പിന്റെയും തകരാർ പരിഹരിച്ചു. നാല് എ.ടി.എം. ഉള്ളതിൽ മണിമല സെൻട്രൽ ജങ്‌ഷനിലെ എസ്.ബി.ഐ.യുടെ എ.ടി.എം. മാത്രമാണ് പ്രവർത്തിക്കുന്നത്. മൂങ്ങാനിയിലെ പലചരക്ക് വ്യാപാരസ്ഥാപനം ആരംഭിച്ചു. വെള്ളാവൂർ പഞ്ചായത്തിൽ തകർന്ന 45 വീടുകൾ റവന്യൂ അധികൃതർ പരിശോധിച്ചു. ബാക്കി വീടുകൾ തിങ്കളാഴ്ച പരിശോധന നടത്തും.