KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മിനിമം ചാർജ് 12 രൂപ വേണം; നവംബർ 9 മുതൽ ബസ് പണിമുടക്ക്

നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസ്സുടമ സംയുക്തസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

2018-ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയത്. ഇപ്പോൾ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. 2011-ൽ 34,000 ബസുകൾ ഉണ്ടായിരുന്നെങ്കിൽ കോവിഡിനുമുൻപ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോൾ 6000 ബസുകളാണ് നിരത്തിലുള്ളത്.

മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റർ നിരക്ക് ഒരുരൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസ്സുടമ സംയുക്തസമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!