കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഗോവര്‍ധിനി പദ്ധതി ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പ് കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 30 ക്ഷീരകര്‍ഷകര്‍ക്കും പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 100 ക്ഷീര കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡിയോടെ ഒരു വര്‍ഷത്തേക്ക് കാലിത്തീറ്റ നല്കുന്ന പദ്ധതിയായ ഗോവര്ധിനിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് നിര്‍വഹിച്ചു.
മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിജു പത്യാല, വെറ്ററിനറി സര്ജന് ഡോ. വിനു ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.