കാഞ്ഞിരപ്പള്ളിയിൽ കാറപകടം : കാർ ഷോറൂം ജീവനക്കാരൻ കാറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി :ദേശീയപാത 183 ഇന്ന് കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രിക്ക് മുൻവശം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കൈതവന കുന്നുതറ അലക്സ് ജേക്കബ്  – 36  ആണ് മരിച്ചത് . ആലപ്പുഴ സ്കോഡാ ഗ്ലോബൽ റീറ്റെയിൽ കൺസൾട്ടന്റായി ജോലിയിലായിരുന്നു അലക്സ് .

പൂഞ്ഞാറിൽ ബന്‌ധുവിന്റെ കുഞ്ഞിന്റെ മാമോദീസാ കഴിഞ്ഞ് മാതാപിതാക്കളോടും , മകളോടുമൊപ്പം മടങ്ങവെഇ​ന്നലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.  റോ​ഡ​രു​കി​ല്‍ കാ​ര്‍ നി​റു​ത്തി​യ ശേ​ഷം  വിശ്രമിക്കാനായി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ള്‍ മ​റ്റൊ​രു​വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ സ്ത്രീ  ഓടിച്ചിരുന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​ല​ക്സി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഭാര്യ ജിബി വി. ജോർജ് (മരിയ )മുഹമ്മ വടക്കേച്ചിറ കുടുംബാംഗം.മക്കൾ ഹന്ന മരിയ അലക്സ് , ഡേവിഡ് അലക്സ് .മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ആലപ്പുഴ ഇമ്മാക്കുലേറ്റ് ഹാർട്ട് ചർച്ചിൽ സംസ്കരിക്കും 

error: Content is protected !!