എരുമേലിയിൽ വ്യാജ ഡോക്ടർ പിടിയിൽ..

എരുമേലി: കഴിഞ്ഞ 9 മാസങ്ങളായി എരുമേലിയിൽ ഡോക്ടർ എന്ന പേരിൽ പൊതുജനങ്ങളെ കബളിപ്പിച്ച് വ്യാജ ചികിൽസ നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡൽ (27) പോലീസ് പിടിയിലായി.

എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സ്വപ്ന ക്ലിനിക് എന്ന പേരിൽ പ്രവർത്തിക്കുകയായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും പിടിച്ചെടുത്ത ആധാർ കാർഡും വ്യാജമാണെന്ന് പോലീസ് പറഞ്ഞു
ഉത്തർപ്രദേശ് മേൽവിലാസത്തിലാണ് ഇയാളുടെ വ്യാജ ആധാർ കാർഡ് ഉള്ളത്.
ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു .ഇയാൾ കുടുംബമായാണ് ഇവിടെ താമസിച്ചിരുന്നത്.

രോഗികളെ ചികിൽസിപ്പിക്കുന്നതിനുള്ള ലൈസൻസ് ഇല്ലാതെ യാണ് ക്ലിനിക്ക് നടത്തിയിരുന്നുവെന്നും പോലീസ്
പറഞ്ഞു. ഫിസ്റ്റുല, പൈൽസ് എന്നീ അസുഖങ്ങൾക്കായി ആയുർവേദ മരുന്നുകൾ ഇവിടെ നൽകുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ശ്രീ ബാബു കുട്ടന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി S H O മനോജ് എമ്മിന്റെ നേതൃത്വത്തിൽ S I മാരായ അനീഷ് എം എസ് , ഷാബു മോൻ ജോസഫ് , സുരേഷ് ബാബു ബ്രഹ്മദാസ്. ASI അനിൽ കുമാർ, CPO ഷാജി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

error: Content is protected !!