KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും അപകടം : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.. ഒരു മണിക്കൂറിനുള്ളിൽ നടന്ന രണ്ട് അപകടങ്ങളിൽ രണ്ടുപേർ മരണപെട്ടു..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വ്യാഴാഴ്ച ഒരു മണിക്കൂർ വ്യത്യസത്തിൽ നടന്ന രണ്ടു അപകടങ്ങളിൽ രണ്ട് യുവാക്കൾ മരണപെട്ടു .
രണ്ടു അപകടങ്ങളും നടന്നത് സ്ത്രീകൾ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് എന്നത് യാദൃച്ഛികമായി. അഞ്ചുമണിയോടെ മേരിമാതാ ആശുപത്രിയ്ക്ക് ​ സ​മീ​പം സ്ത്രീ ഓടിച്ച ഷെവർലെ ബീറ്റ് കാർ ഇടിച്ചു ആലപ്പുഴ ക​ള​ര്‍​കോ​ട് കു​ന്നു​ത​റ അ​ല​ക്‌​സ് ജേ​ക്ക​ബ് (37) മരണപെട്ടു. ഒരു മണിക്കൂറിനു ശേഷം, കാഞ്ഞിരപ്പള്ളി തമ്പലക്കാട് മൂലംമ്പൂഴപടിയിൽ വച്ച്, യുവതി ഓടിച്ച സ്കൂട്ടർ ബൈക്കിൽ ഇടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരണപെട്ടു. തമ്പലക്കാട് ശ്രീ മന്ദിരത്തിൽ ബിജുവിന്റെയും മണിക്കുട്ടിയുടെ മകൻ പ്രവീൺ (ശ്രീക്കുട്ടൻ 20 ) ആണ് അപകടത്തിൽ മരിച്ചത്.

വ്യാഴാഴ്ച ആറുമണിയോടെ തമ്പലക്കാട് മൂലംമ്പൂഴപടിയിൽ വെച്ച് യുവാവ് ഓടിച്ചിരുന്ന ബൈക്കും ,യുവതി ഓടിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

തമ്പലക്കാട് ശ്രീ മന്ദിരത്തിൽ ബിജുവിന്റെയും മണിക്കുട്ടിയുടെ മകൻ പ്രവീൺ (ശ്രീക്കുട്ടൻ 20 ) ആണ് അപകടത്തിൽ മരിച്ചത് . ഏക സഹോദരി പാർവ്വതി .മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .സംസ്കാരം പിതാവ് വിദേശത്തു നിന്നും എത്തിയതിന് ശേഷം.

error: Content is protected !!